Monday, May 31, 2010

ശ്രീമാന്‍ ആന്റണി പറയുന്നു യുവ കോണ്‍ഗ്രസുകാര്‍ ഇപ്പോഴത്തെ കോണ്‍ഗ്രസുകാരെ മാതൃക ആക്കരുതെന്നു. ഇത് ജനങ്ങളോട് പറയാന്‍ അദ്ദേഹത്തിന് മടിയുണ്ടോ ..കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും ഒരു മാതൃക സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടുണ്ടോ ..അവര്‍ അതിനു ശ്രമിച്ചിട്ടുണ്ടോ ..

എനിക്കൊരു ഉത്തരം വേണം

ഒരാള്‍ക്ക് എങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ കഴിയും..

http://www.google.com/buzz/111026796912227671216/G5hdgQAGmdw/എന-ക-ക-ര-ഉത-തര-വ-ണ

Friday, May 28, 2010

casa blanca

movies of this friday




1.casablanca.. 1942--english

director- Michael curtiz

excellent movie...

2.memoirs of an invisible man---1992--english
director...John Carpenter

good movie.....

3.body guard---2009..malayalam
Director: Siddique
cast:dileep,nayanthara,mithra

not boring..







Wednesday, May 26, 2010

Sunday, May 23, 2010

date palms ...ഈത്തപ്പഴങ്ങള്‍ വിളയുന്നു


date palms in my work place...Saudi Electricity Company ..Dammam Kingdom of Saudi Arabia

Saturday, May 15, 2010

കാലം: പ്രായം 20

 പ്രണയവാഹിനി:

അനന്യമാം ഗന്ധം വഹിക്കുന്ന പൂവേ
നിന്നുടെ ജീവിതമെത്രയോ മഹത്തരം !
പ്രണയമാം മധുവിന്റെ വാഹകയായി നീ
നിന്നുടെ ജീവിത മെത്രയോ മഹോന്നതം
            ഇതളുകള്‍ക്കുള്ളില്‍ സുഗന്ധം വഹിച്ചു നീ
           പകരുന്നു സ്നേഹം കൊതിക്കും മനസ്സിനു
           സ്നേഹാമൃതം നെഞ്ചിലേറ്റി നീയേകുന്നു
         ജീവാമൃതം തേടിയലയുന്ന മര്‍ത്യനു. 
നെഞ്ചോടു ചേര്‍ക്കുന്നു ഹൃദയങ്ങള്‍ ,
പ്രണയവല്ലിയെ പൂജിക്കുമാത്മാക്കള്‍
ഉയരുന്നു നിന്നുടെ മൂല്യവും പിന്നെ ,
അറിയുന്നു നീയെന്നുമെത്രയോ മഹോന്നതം.
           പ്രണയമെന്നുള്ള വാക്കിന്റെ മാധുര്യം
           പ്രാണനെക്കാളും പ്രിയമാക്കുന്നു നീയെന്നും
          പ്രാണന്‍ വെടിഞ്ഞു വഹിക്കുന്നു സ്വപ്‌നങ്ങള്‍
          പരത്തുന്നു പുണ്യപ്രണയത്തിന്‍ സുഗന്ധവും
ഹേ പൂവേ നിന്റെ ഭാവമെത്രയോ സുന്ദരം
അഴകൊഴുകും രൂപത്തിനുണ്ടോ സമാനത
ഹേ പൂവേ നിന്റെ കര്‍മ്മമെത്രയോ മഹത്തരം
മറക്കുന്നു നീ നിന്റെ ദുഃഖം ചിരിയാലെ.

അനന്യമാം ഗന്ധം വഹിക്കുന്ന പൂവേ
നിന്നുടെ ജീവിതമെത്രയോ മഹത്തരം !

കാലം: പ്രായം 18

സപ്തവര്‍ണങ്ങളെ മാറോടു ചേര്‍ത്തു ഞാന്‍
ആര്‍ത്തു ല്ലസിച്ചോരെന്‍ കലാലയകാലം. 
ചിന്തകളെന്നെ ഞാനെന്നു മാറ്റിയ -
തെന്തെന്ന ചിന്ത മുളച്ചകാലം.
ഞാനറിയാതെന്റെ കൊച്ചുകലാലയം
തേനൂറുമോര്‍മകള്‍ തന്ന കാലം.
മധുരനൊമ്പര ചിന്തകള്‍ എന്നോ
മധുരമായ് മാറിയ നല്ല കാലം .
പ്രിയമായോരോര്‍മകള്‍ നൊമ്പരമായാലും
പ്രിയമെന്നു ഞാനോര്‍ത്തറിഞ്ഞ കാലം.
പ്രണയിനീ നിന്നോടെനിക്കുള്ള ചിന്തകള്‍
പ്രണയമാണെന്നു ഞാനോര്‍ത്തകാലം .
രണ്ടായ നമ്മളെ രണ്ടെന്നു കാണാതെ
ഒന്നായി മാത്രം കഥിച്ച കാലം.

ഓമനിക്കാനായി നീ തന്നോരോര്‍മകള്‍
ഓര്‍മകളായി മാറാതിരിക്കുവാന്‍ ,
അറിയുന്നു ഞാന്‍ നിന്നെ ഓരോ അണുവിലും
അറിയുന്നു ഞാനാ സ്വപ്ന തുല്യമാം കാലവും.

Thursday, May 13, 2010

സായാഹ്നം :സ്റ്റാന്‍ഡേര്‍ഡ് 8

അന്നൊരു സായാഹ്നത്തിലാവരമ്പിന്‍ മീതെ ഞാന്‍
നടന്നു പോകുംപോഴായ് കണ്ടു മനോഹര ദൃശ്യം

ആരെയോ പ്രതീക്ഷിച്ചു കൊണ്ടങ്ങനെ കിടന്ന
വയലിന്‍റെ യാനനം സുന്ദരം മനോഹരം

ആവണി പാടത്തേക്കു പറന്നു വന്നൊരാ
നീഡജജാലം കണ്ടു ചിന്തിച്ചു ഞാന്‍ നില്‍ക്കവേ

ആ പറവകളെല്ലാമങ്ങനെ വന്നിരുന്നു
നെല്ലെല്ലാം കൊത്തിയെടു-തങ്ങനെ യിരുന്നവര്‍

തന്‍കാര്യം നേടിയെന്ന സംതൃപ്തിയിലെല്ലാരും
പറന്നു പറന്നു പോയ്‌ വാനത്തിന്‍ മക്കളവര്‍