Monday, July 26, 2010

വ്യഖ്യാനങ്ങള്‍ വഴി തെറ്റിക്കുന്നില്ലേ


മുഖ്യമന്ത്രി നാടിനും സി പി എം നും അപമാനമാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് കേട്ടുകൊണ്ടാണ് ഈ വിഷയം അറിഞ്ഞു തുടങ്ങിയത്..പിന്നെ അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളായി,തൊഗാഡിയന്‍ പ്രസ്താവന എന്ന് വരെ ചില സുഹൃത്തുക്കള്‍ പറയുന്നതും കേട്ടു..ഇപ്പോള്‍ ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ പോസ്റ്റ്‌വി എസ് ന്റെ വിവരക്കേടിന്റെ അതിരുകളെ കുറിച്ച് പറയുന്നു..എഴുതുന്ന എന്റെ രാഷ്ട്രീയമോ മറ്റുള്ളവരുടെ രാഷ്ട്രീയമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല ഇവിടെ ഇത് കുറിക്കുന്നത് .അത് ആവശ്യമെങ്കില്‍ ആകാവുന്നതുമാണ്.

ഇന്നലെ ഈ വാര്‍ത്ത‍ രണ്ടു മൂന്നു പത്രങ്ങളില്‍ കണ്ടു ..കേരള കൌമുദിയുടെയും മാതൃഭൂമിയുടെയും റിപ്പോര്‍ട്ടുകള്‍ ഞാന്‍ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .


ശനിയാഴ്ച വൈകുന്നേരം മുതല്‍ ചാനലുകളിലെ ചര്‍ച്ചയും ഇതുതന്നെ .ഏഷ്യാനെറ്റിലെ ഒരു ചര്‍ച്ചയില്‍ ന്യൂസ്‌ റീഡര്‍ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് മുന്‍കൂട്ടി തീരുമാനിച്ചു വെച്ച പോലെ മുഖ്യമന്ത്രി ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു..ഈ വാര്‍ത്തകള്‍ ഒക്കെ വായിച്ചിട്ടും വീഡിയോകള്‍ കണ്ടിട്ടും എന്താണെന്നു ഇത്രയും വ്യാഖ്യാനിച്ചു വശാകന്നുതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല.മുഖ്യമന്ത്രിയുടെതായി വന്ന പ്രസ്താവനയില്‍ ഏതു വരിയിലാണ് ഒരു സാമുദായിക സ്പര്‍ദ്ദക്ക് വഴിവെക്കുന്നത് ഉള്ളതെന്ന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു..ഇരുപതു വര്‍ഷം കൊണ്ട് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം രൂപീകരിക്കുക എന്നതാണ് പോപ്പുലര്‍ ഫ്രെണ്ടിന്റെ അജണ്ട എന്ന് പറയുന്നതില്‍ പോപ്പുലര്‍ ഫ്രെണ്ട് കാര്‍ക്കല്ലാതെ ആര്‍ക്കാണ് പൊള്ളുന്നത് ,അത് എങ്ങനെ മുസ്ലിം സമൂഹത്തിനെതിരാകും .ബ്ലോഗര്‍ ഉള്‍പ്പെടുത്തിയ മാധ്യമം പത്രറിപ്പോര്‍ട്ടിലും ഇതേ റിപ്പോര്‍ട്ട് അല്ലാതെ ഈ ആരോപിക്കുന്ന പോലെ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല..ലവ് ജിഹാദ് നടക്കുന്നു എന്ന് പറഞ്ഞു എന്ന് പറഞ്ഞു ചില താല്‍പര കക്ഷികള്‍ വാര്‍ത്ത‍ കൊടുത്തതിന്റെ അപകടം ഒഴിവാക്കിയിട്ട് കാലം അധികം ആയില്ല..ഇവിടെ മത പരിവര്‍ത്തനം നടത്താന്‍ പോപ്പുലര്‍ ഫ്രെണ്ട് ശ്രമിക്കുന്നു എന്ന് പറയുന്നതിനു വ്യകതമായി തെളിവുകള്‍ ഉള്ളതായി ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തു .മാതൃഭൂമി അത് റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു


ഈ റിപ്പോര്‍ട്ടില്‍ പറയുന്ന പുസ്തകവും ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളും കേരളം മുഴുവന്‍ റെയ്ഡു ച്യ്തപ്പോള്‍ പിടികൂടിയ ലഘു ലേഖനങ്ങളും പിന്നെ ആയുധങ്ങളും താലിബാന്‍ മോഡലില്‍ കൊലപാതകങ്ങള്‍ നടത്തുന്ന സി ഡി കളും പിടിക്കപ്പെട്ടപ്പോള്‍ നല്‍കിയ മൊഴികളും എല്ലാം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തതാണ് .അതൊന്നും തെറ്റെന്നു ആരും പറഞ്ഞു കേട്ടില്ല.വ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ നിരപരാധികളെ തീവ്രവാദികളാക്കില്ലേ എന്ന ചോദ്യത്തിന് ഇങ്ങനെയൊരു മറുപടി പറഞ്ഞതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു..ആ ചോദ്യത്തില്‍ തന്നെ തോന്നുന്നില്ലേ അത്ര നല്ലതല്ലാത്ത ഒരു ചിന്ത .

സമൂഹത്തിനെ ഞെട്ടിച്ച ഒരു കാടാത്തത്തിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഭവവികാസങ്ങളുടെ ഒരു തുടര്‍ച്ചയായി ഈ ചോദ്യതിനെയും ഉത്തരത്തിനെയും കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല .2050 ഓടെ മാവോയിസ്റ്റുകള്‍ ഇന്ത്യ പിടിച്ചടക്കുമെന്നു ഒരു ഉന്നത കേന്ദ്ര ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ആയിരുന്നോ നമ്മള്‍ പ്രതികരിച്ചത്..അത് മാവോയിസ്റ്റുകള്‍ അവരുടെ ലക്ഷ്യമായി സമ്മതിച്ചതായും വാര്‍ത്തകള്‍ വന്നു..ഇവിടെ അങ്ങനെ ഒരു സംഘടന ചില ലക്ഷ്യങ്ങള്‍ സൂക്ഷിക്കുന്നു എന്നും അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതെന്നും ഒരു ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി മുഖ്യമന്ത്രി പറയുമ്പോള്‍ അതില്‍ വെറും രാഷ്ട്രീയഎതിര്‍പ്പുകള്‍ കൊണ്ട് വര്‍ഗീയമെന്നും ഭൂരിപക്ഷവര്‍ഗീയത എന്നുമൊക്കെ പറഞ്ഞു ചിന്തകളെയും ചര്‍ച്ചകളേയും വഴി തെറ്റിക്കുനതിനെ എങ്ങനെ ന്യായീകരിച്ചു സംസരിക്കാനാകും ..ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ ആകില്ലേ അവരുടെ ആയുധങ്ങള്‍ ആകുന്നതു ..അച്ചടി മാധ്യമങ്ങള്‍ കാണിച്ച സംയമനവും കരുതലും പോലും നമ്മുടെ ചാനലുകള്‍ കാണിച്ചില്ല,,

ജൂലായ്‌ 18 ന്റെ കലാകൌമുദിയില്‍ ഈ തുടര്‍ സംഭവങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട്‌ വായിക്കാന്‍ കഴിഞ്ഞു..ചാനലുകള്‍ക്ക് എങ്ങനെ നീചമായും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അതില്‍ വിവരിക്കുന്നു..ദീപിക പത്രത്തില്‍ വന്ന ചില കൊള്ളിവെച്ച വാക്കുകള്‍ എങ്ങനെ കാഴ്ചകളെ വഴിതെറ്റിക്കുന്നു എന്നും പറയുന്നുണ്ട് .. തീവ്രവാദം ഒരു വിപത്താണ് ..അതിലേക്കു എങ്ങനെ ഇത്രയും പണം എത്തുന്നതിന്റെ വഴികള്‍ എങ്ങനെയെന്നു അന്വേഷിക്കണം .ഇവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവേര്‍മെന്റുകള്‍ക്ക് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപെട്ടിടു അതിനെ പറ്റി എത്രപേര്‍ ചര്‍ച്ച ചെയ്തു..ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ മാണെങ്കില്‍ എന്തുകൊണ്ട് അതില്‍ അഭിപ്രായം പറയുന്നില്ല..അങ്ങനെ ഒരു ചര്‍ച്ച നടന്നാല്‍ ഈ സംഘപരിവാറും പോപ്പുലര്‍ ഫ്രെണ്ടും എല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നു..സാമൂഹ്യ സംഘടനകള്‍ എന്ന പേരില്‍ മുഖം മൂടികള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന വരെ കുറിച്ച് സര്‍ക്കാര്‍ തന്നെയല്ലേ തെളിവുകള്‍ നിരത്തിയത്..എന്നിട്ടും അതൊന്നും കണ്ടില്ല എന്ന് നടിച്ചു മറ്റു സംഘടനകളുടെ പേര് പറഞ്ഞു അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് കാണുമ്പോള്‍ അതിന്റെ അപകടമോര്‍ത്തു ഭയമാകുന്നു..അത്തരം ഒരു ലേഖനവും ഇന്ന് കണ്ടു..ഇതൊക്കെ വ്യക്തമാക്കുന്നത് വെറും രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നതില്‍ കവിഞ്ഞു ഒരു പ്രാധാന്യവും ഇതിനു ആരും കല്‍പ്പിക്കുന്നില്ല എന്നതാണ്..ഒരു സര്‍ക്കാരിന്റെ അന്വേഷണതിനെ അട്ടിമറിക്കാന്‍ ആകില്ലേ ഇത്തരം ആരോപണങ്ങള്‍ സഹായമാകുക ..ഇങ്ങനെയൊക്കെ യുള്ള കാര്യങ്ങളെ വിവരക്കേട് എന്ന് പറഞ്ഞു പുചിക്കുന്നവര്‍ ഇതുകൊണ്ട് എന്താണ് യഥാര്‍ത്ഥവിവരങ്ങള്‍ കൂടി പറയാന്‍ മെനക്കെടുന്നില്ല .

രാഷ്ട്രീയ അടവ് നയങ്ങള്‍ വര്‍ഗീയതയെ വളര്‍ത്തുന്നില്ല എന്ന് പറയുന്നില്ല പക്ഷെ അത് മാത്രമാണ് കാരണം എന്ന് പറയുമോ..അരാഷ്ട്രീയം വളര്‍ത്തുന്ന മാധ്യമങ്ങള്‍ അല്ലെ ഇതിലെ ഒന്നാം പ്രതി..നിലവിലുള്ള ജനാധിപത്യ ഭരണ സംവിധാനത്തെ ആകെ കാടടച്ചു ആക്ഷേപിക്കുകയും ജനങ്ങളുടെ മുന്‍പില്‍ കൊല്ലരുതതവരായി രാഷ്ട്രീയക്കാരെ പ്രതിഷ്ടിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ആര്‍ക്കു ആയുധങ്ങള്‍ നല്‍കുന്നു..ഇപ്പോള്‍ നടന്ന തൊടുപുഴ സംഭവത്തില്‍ പോലും ചാനലുകള്‍ അല്‍പ്പം കൂടി സാവകാശവും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഇത്തരം ഭീകരമായ അന്തരീക്ഷം ഒഴിവാകാമായിരുന്നു എന്ന് വളരെ ദുഖപൂര്‍വം ഓര്‍ക്കേണ്ടി വരുന്നു ..അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്ന നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ഉത്തരതിനെ വ്യാഖ്യാനങ്ങള്‍ ചമച്ചു ആശക്കുഴപ്പവും അരക്ഷിതാവസ്ഥയും ഉണ്ടാക്കി മുഖ്യമന്ത്രിയെ തന്നെ വര്‍ഗീയവാദിയും ജനാധിപത്യ വിരുദ്ധനും ഒക്കെ ആക്കി മാറ്റുന്നത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ കരുതുപകരുന്നതല്ലേ എന്ന ആശങ്ക ബാക്കിയാകുന്നു.


അഭിപ്രായങ്ങള്‍ ഇവിടെയും

1 comment:

  1. “മുഖ്യമന്ത്രിയുടെതായി വന്ന പ്രസ്താവനയില്‍ ഏതു വരിയിലാണ് ഒരു സാമുദായിക സ്പര്‍ദ്ദക്ക് വഴിവെക്കുന്നത് ഉള്ളതെന്ന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.“ ഇതു കണ്ടതു കൊണ്ട് മാത്രം ഒരു കാര്യം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നു.

    കിരണ്‍ബാബുവിന്റെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം എടുക്കു. പണം നല്‍കി യുവാക്കളെ സ്വാധീനിച്ചും മറ്റുമതസ്ഥരെ വിവാഹം കഴിച്ചും കേരളത്തെ മുസ്ലീം ഭൂരിപക്ഷമാക്കാന്‍ ഈ സംഘടന ശ്രമിക്കുന്നു എന്നതാണ് മുഖ്യമായ ആരോപണം. ഈ ആരോപണമാണ് ലൌജിഹാദെന്ന പേരില്‍ കേട്ടതും (മറ്റുമതസ്ഥരെ വിവാഹം കഴിക്കുന്നതു മിക്കവാറും പ്രണയത്തിലൂടെയാണല്ലോ). ഈ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അന്വേഷിച്ച് അങ്ങനെയൊന്നു ഇവിടെ നടക്കുന്നില്ലെന്നും ഒരുസംഘടനയും അത്തരമൊന്നും നടത്തുന്നില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതുമാണ്. ആ കാലത്തു മാധ്യമങ്ങള്‍ ചമച്ച കെട്ടുകഥകള്‍ വസ്തുതാ വിരുദ്ധമെന്നും തെളിയിക്കപ്പെട്ടു. ചില പോലീസ് ഉദ്യോഗസ്ഥരെ കോടതി ശാസിക്കുകയും ചെയ്തെന്നാണെന്റെ ഓര്‍മ്മ. ഒരു കൊല്ലം തികയും മുന്‍പേ വീണ്ടും അതേ ആരോപണം ഇവിടുത്തെ മുഖ്യന്‍ തന്നെ നടത്തുമ്പോഴാണ് അതു വിശ്വാസികളെ അസ്വസ്ഥമാക്കുന്നതു. തെളിവുണ്ടെങ്കില്‍ / അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കുകയല്ലെ വേണ്ടതു? എന്നിട്ടല്ലെ അതു വീണ്ടും പറയാന്‍ പാടുള്ളു.

    ഒന്നുകൂടി. നമ്മളൊക്കെ ഈ നാട്ടില്‍ വസിക്കുന്നവരല്ലെ? മതം മാറ്റാനായി പ്രണയിക്കുന്നവരെയോ, പണം നല്‍കി ഇസ്ലാമിലാക്കിയവരെയോ/ ആക്കുന്നവരെയോ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

    ReplyDelete