Monday, April 11, 2011

ചിലരുടെ കാര്യം

ചിലര്‍ ചിലരോടൊക്കെ ചിലപ്പോഴൊക്കെ പറയും ചിലര്‍ ചിലര്‍ക്ക് ചിലര്‍ മാത്രമല്ലെന്ന്.

 

Friday, April 8, 2011

അണ്ണാ ഹസാരെ ആഘോഷിക്കപ്പെടുമ്പോള്‍ .

ഒഴിവു സമയം മുഴുവനും ഫെസ്ബുക്കില്‍ ചെലവഴിക്കുന്ന രാഷ്ട്രീയം വെറുക്കുന്ന (എന്ന് വെച്ചാല്‍   ഇടതുപക്ഷത്തെ വെറുക്കുന്ന !! ), ഏന്റെ സഹമുറിയന്‍ ..(ഒടുവിലത്തെ ഭീഷണി ..എന്നെ ഫെസ് ബുക്കില്‍ നിന്നും ബ്ലോക്കുമെന്നാണ് !!!!!) .ഇന്നലെ ഏതോ ഒരു ഹീറോയെ കണ്ടപോലെ പറയുന്നു .."നോക്കെടാ എന്താ അല്ലെ ..ഒരു ഒറ്റ ആള്‍ വിചാരിച്ചപ്പോള്‍ ..........." ഏന്റെ മനസ്സില്‍ വന്നത് ഒരു ചിരിയും ..

എന്തു ഹസാരെ .എന്തു ലോക്‌ പാല്‍ ബില്‍ ..ഈ സമരം എന്തിനു വേണ്ടി..ഈ സമരം ആര്‍ക്കെതിരെ.. വല്ല പിടിയുമുണ്ടോ...

ഇന്ന് പുലര്‍ന്നപ്പോള്‍ കണ്ടത് ..ക്രിയാത്മകമായ കുറച്ചു ചര്‍ച്ചകള്‍ .
അതിനിടയിലും ..ഗാന്ധിസത്തിന്റെ മഹത്വം വിളമ്പി കുറെ കോണ്‍ഗ്രസ്സുകാരുടെ പോസ്റ്റുകള്‍.അവിടെയും എന്തുകൊണ്ട് ഇങ്ങനെ ഒരു സമരം ആവശ്യമായി വന്നു എന്ന് ചര്‍ച്ച ചെയ്യുന്നില്ല ..
ഇതൊക്കെ കാണുമ്പോള്‍ തോന്നുന്ന ചില സംശയങ്ങള്‍ ..
അറുപത്തി നാല് വര്‍ഷത്തോളം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം ..
അഴിമതിയെ ഇത്രയും വിപുലമാക്കി മാറ്റിയതിന്റെ മുഖ്യ ഉത്തരവാദികള്‍.
കൂട്ടുമന്ത്രി സഭയില്‍ അഴിമതി കൂടപ്പിറപ്പാണെന്ന മട്ടില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ..
എണ്ണിയോ  എഴുതിയോ  തീര്‍ക്കാന്‍ ആകാത്ത കോടികളുടെ അഴിമതി നടന്നുവന്നു നാടായ നാട് മുഴുവന്‍ പറഞ്ഞിട്ടും ഒരു രൂപ പോലും ഖജനാവിന് നഷ്ടമായില്ല എന്ന് പ്രഖ്യാപിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ 
അതെ മനുഷ്യന്‍ ഇന്ന് ഹസാരെയുടെ സമരത്തെ അംഗീകരിച്ചു ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രഖ്യാപിക്കുന്നു ..
വിരോധാഭാസങ്ങള്‍ക്ക് പഞ്ഞമുണ്ടാകുന്നില്ല.

ഹസാരെയെ ഇങ്ങനെ ഒരു സമരത്തിന്‌ പ്രേരിപ്പിച്ചവര്‍ , അതിനു കാരണക്കാരായവര്‍ , അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ഇവിടെ  അനൂപ്‌ പറയുന്ന പോലെ മെഴുകുതിരിയും കത്തിച്ചു ഐ പി എല്ലും കണ്ടിരുന്നാല്‍ ഒരിക്കലും സാധിക്കില്ല..ഇവിടെ തിരിച്ചറിയേണ്ടത് ജനാധിപത്യത്തില്‍ തങ്ങള്‍ക്കുള്ള അധികാരമാണ് ..അതു ഫലപ്രദമായി ഉപയോഗിക്കുമ്പോള്‍ നമ്മളും ഈ പോരാട്ടത്തില്‍ ചേരുന്നു..
അനൂപ്‌ പറയുന്നത് ആവര്‍ത്തിക്കുന്നു .

അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ......

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...



Wednesday, April 6, 2011

വേണ്ടിടത്തും വേണ്ടാത്തിടത്തും ക്രിക്കറ്റ്‌ .


ആകെ ക്രിക്കറ്റ് മയം. ശനിയാഴ്ച്ചയില്‍ നിന്നു ബുധനാഴ്ചയില്‍ എത്തുമ്പോള്‍ ക്രിക്കറ്റിനു വന്നു പെട്ട ശനിദശ കൂടുതല്‍ തെളിഞ്ഞുവരുന്നു എന്ന് തോന്നുന്നു ക്രിക്കറ്റ് എന്നൊരു കായികമത്സരത്തെ ഏതൊക്കെ വകുപ്പില്‍ കൊണ്ടു കേട്ടമെന്നതില്‍ റിസര്‍ച് നടത്താമെന്നാണ് നാട്ടുകാരുടെ മുഴുവന്‍ ചിന്ത .
              ഞാന്‍ വിഹരിക്കുന്ന ലോകത്തിലെ കാഴ്ചകള്‍ അങ്ങനെയൊക്കെയാണ് ..
                   ബസ്സ്‌ ആകെ ചൂട് പിടിപ്പിച്ചു ദേശസ്നേഹം ചര്‍ച്ച ചെയ്യാന്‍  തുടങ്ങിയത് ഇന്ത്യ പാക്ക് മത്സരത്തിനെ തുടര്‍ന്നാണ് ..ഇപ്പോള്‍ എല്ലാം ഒരു തരം ബോധിപ്പിക്കല്‍ ആണല്ലോ..ഞാന്‍ ഇങ്ങനെയൊക്കെ യാണ് ഇതാണ് ദേശസ്നേഹം എന്നൊക്കെ തരത്തില്‍ പല ബോധിപ്പിക്കലുകളും കണ്ടു .അതില്‍ ചര്‍ച്ചകള്‍ നടന്നു .പലരും നേരിട്ടും അല്ലാതെയും  ചെയ്തും ഒക്കെ തങ്ങളുടെ ദേശസ്നേഹം വിളമ്പി നിര്‍വൃതിയടഞ്ഞു .ഇതൊക്കെ കണ്ടപ്പോള്‍ എനിക്കും അങ്ങനെ  തോന്നി ..ഞാനും ബോധിപ്പിച്ചു .

                                               മുന്‍പൊരിക്കല്‍ തന്നെ ഏന്റെ സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു ..ഇന്ത്യ പാകിസ്ഥാന്‍  കളി നടക്കുമ്പോള്‍ ഞാന്‍ പാകിസ്താന് വേണ്ടി കയ്യടിച്ചാല്‍ ഉടന്‍ എന്നെ തുറിച്ചു നോല്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു  കാര്യങ്ങള്‍ ..ഇവിടെ ബോധപൂര്‍വ്വമായി ചില ഇടപെടലുകള്‍ നടത്തുന്നു .കച്ചവടത്തിന് ഇത്രയേറെ സാദ്ധ്യതകള്‍ തുറന്നിടുന്ന ഒരു വിനോദം ക്രിക്കറ്റ് പോലെയില്ല .അതു മനസ്സിലാക്കി കച്ചവടക്കാര്‍ അതിനെ പ്രമോട്ട് ചെയ്യുന്നു ..അതുകൊണ്ട് തന്നെ നാട്ടുകാര്‍  മുഴുവന്‍ അതിന്‍റെ പുറകിലാണ് .ക്രിക്കറ്റിന്റെ ചെലവില്‍  താരങ്ങളും രാഷ്ട്രീയക്കാരും തങ്ങളുടെ  പേരും പത്രതാളുകളില്‍ നിറയ്ക്കുന്നു ,ഏറ്റവും അത്ഭുതമായി തോന്നിയത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇതു ഉപയോഗിച്ച രീതിയാണ് .കിട്ടിയ തക്കം അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു , അന്താരാഷ്ട്ര തലത്തില്‍ തന്നെ അദ്ദേഹം കയ്യടി നേടി.പലപ്പോഴും ഇന്ത്യ പാക്‌ ക്രിക്കറ്റ് മത്സരത്തിനു ചുവപ്പുകൊടി കാണിച്ച സര്‍ക്കാര്‍ സംവിധാനം ലോകകപ്പു മൂലം ഉണ്ടായ സാഹചര്യം പരമാവധി ചൂഷണം ചെയ്ത രീതി കണ്ടപ്പോള്‍, അവിടെയാണ് യഥാര്‍ത്ഥ അത്ഭുതം തോന്നിയത് ..എന്തായാലും പ്രഖ്യാപനങ്ങള്‍ രണ്ട് മൂന്നെണ്ണം കേട്ടു .നയതന്ത്രത്തിന്റെ പിച്ചില്‍ കണ്ട കളികള്‍ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തപ്പോള്‍ അന്ന് വരെ ക്രിക്കറ്റിനെ ചീത്ത പറഞ്ഞവര്‍ ഇന്ത്യന്‍ വിജയത്തിന് മുറവിളി കൂട്ടാന്‍ തുടങ്ങി ..അവര്‍ക്ക് ഇന്ത്യ ജയിച്ചില്ലേലും പാകിസ്ഥാന്‍ തോറ്റാല്‍ മതിയെന്നതായി ചിന്ത ..പിന്നെ ഇന്ത്യ ജയിച്ചപ്പോള്‍ ഇനി ഫൈനല്‍ തൊട്ടാലും വേണ്ടില്ല എന്ന് പറഞ്ഞവരെയും കേട്ടു ..
                       ഇവിടെയെല്ലാം ക്രിക്കറ്റ് അധിക്ഷേപിക്കപ്പെട്ടു എന്ന് ഏന്റെ പക്ഷം. എന്തായാലും ഇന്ത്യ ജയിച്ചു പിന്നെ ചര്‍ച്ചകള്‍ അതിനു പുറകെയായി  ..രക്തചോരിചിലില്ലാതെ യുദ്ധം ജയിച്ചത്തിന്റെ ആഹ്ലാടമാകാം ..ഒടുവില്‍ പല ചര്‍ച്ചകളും നടന്നത് പാകിസ്ഥാനെ ചീത്തപറയുമ്പോള്‍,പാകിസ്ഥാനെ തോല്പ്പിക്കുംപോള്‍  തിളച്ചു മറിയുന്ന രാജ്യസ്നേഹത്തെയായിരുന്നു ..മത്സരം തോറ്റ അഫ്രിദി പാക്‌ ജനതയോട് മാപ്പ് പറയുന്നത് കേട്ടു..അപ്പോള്‍ അവിടത്തെയും ആവേശം മനസ്സിലായി .പക്ഷെ ഈ മാപ്പ് പറച്ചില്‍ ബസ്സിലെ ഒരു സുഹൃത്ത്‌ തന്റെ ആവശ്യത്തിനു വേണ്ടി ആഫ്രിദി പാകിസ്താനിലെ മുസ്ലിങ്ങളോടാണ്  മാപ്പ് പറഞ്ഞത് എന്ന് മാറ്റി. എന്തായാലും സാധാരണ ചീമുട്ടകള്‍ വരവെല്‍ക്കാറുള്ള പാകിസ്ഥാന്‍ ടീമിന് ഇത്തവണ അങ്ങനെയോന്നുമുണ്ടയില്ല. ഇന്ത്യയെ കുറിച്ച് നല്ല്ലത് പറഞ്ഞ ആഫ്രിദിയില്‍  നിന്നും പിന്നെ അങ്ങനെയല്ലാത്ത വര്‍ത്തമാനങ്ങള്‍ കേട്ടു ..ആദ്യം പറഞ്ഞതില്‍ ഒരു ചര്‍ച്ചയ്ക്കു വകയില്ലാത്തതിനാല്‍   രണ്ടാമത്തേ അഫ്രിദിവാക്കുകള്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്നു.
                              ഒടുവില്‍ ബസ്സില്‍ ഒരു ചിത്രം വന്നു ..അതാകട്ടെ പാകിസ്ഥാനുള്ള  ഡെഡിക്കേഷന്‍ ആയിരുന്നു .കുറെ കുഞ്ഞുങ്ങള്‍ ഇന്ത്യന്‍ പതാക യുമായി നില്‍ക്കുന്ന ചിത്രം .അങ്ങനെ ഒന്ന് സൃഷ്ടിക്കപ്പെട്ടതില്‍ തുടങ്ങി അതിനു നല്‍കിയ തലക്കെട്ട്‌ വരെ ചര്‍ച്ചയില്‍ വന്നു ..വാദങ്ങളും പ്രതിവാദങ്ങളും ഒക്കെ നിറയുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ വേണ്ടി ചിലരുടെ വാചകങ്ങള്‍ കണ്ടു ഭയപ്പെടെണ്ടാതായി വരുന്നു . പല വാചകങ്ങള്‍ കേട്ടു,പല കാരണങ്ങള്‍ കേട്ടു. വാദങ്ങള്‍ നിരത്തുന്ന ചിലരോടെങ്കിലും ചോദിക്കണമേന്നുണ്ട് എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നുവെന്ന്. അങ്ങനെയല്ല എന്ന് ആരൊക്കെ വാദിച്ചാലും ഇങ്ങനെ ഒരു സമൂഹത്തിനു സ്വയം തെളിവായി നില്‍കേണ്ടി ഒരു  വരുന്നുവെങ്കില്‍ , അല്ലെങ്കില്‍ അവരെക്കുറിച്ച് മാത്രം ഇങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നുവെങ്കില്‍ അത് എന്റെ രാജ്യത്തു നടക്കുന്നതില്‍ ഞാനും ലജ്ജിക്കണം .
                                          മാധ്യമങ്ങളും ഗവണ്മെന്റുകളും ഒക്കെ ചേര്‍ന്നു എന്നും ചൂടോടെ നിലനിര്‍ത്തുന്ന ഇത്തരം വിഷയങ്ങള്‍ , അതില്‍ എണ്ണകോരിയൊഴിക്കാന്‍ കുറെ താല്‍പ്പര കക്ഷികള്‍ ..ഇന്ത്യന്‍ ഹിന്ദു വെന്നും ഇന്ത്യം മുസ്ലിം എന്നും പാകിസ്ഥാന്‍ മുസ്ലിം എന്നുമൊക്കെ പറഞ്ഞു അവര്‍ പക്ഷം  പിടിക്കുന്നു ..ഇവിടെ അങ്ങനെ  കുറച്ചു ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ ഉയര്‍ത്തുന്ന പതാക , അതിനെ പാക്കിസ്ഥാനെ കാണിക്കാനുള്ള ഉപാധിയാക്കി മാറ്റുമ്പോള്‍ ആരാണ് തോല്‍ക്കുന്നത് ..അങ്ങനെ ഒന്ന് ഈ രീതിയില്‍  ബോധിപ്പിചെടുക്കേണ്ടി വരുമ്പോള്‍ അവിടെ ഏതു ജനതയാണ് നാണം കെടുന്നത്‌ . വെറും സങ്കുചിതചിന്തയോടെ ഇത്തരം കാര്യങ്ങളെ ഒക്കെ ന്യായീകരിക്കുന്ന സുഹൃത്തുക്കള്‍ ഇവിടെ പലരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. പക്ഷെ ഇവരാരും ചലച്ചിത്രം ക്രിക്കറ്റ് തുടങ്ങിയ ജനപ്രിയ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ബാല്‍ താക്കറെ പോലുള്ളവരെ ഉള്‍പ്പെടുത്തുന്നില്ല ..പ്രകോപനം ആണ് വിഷയമെങ്കില്‍ ഇവരേയൊക്കെ എങ്ങനെ ന്യായീകരിക്കും.അത്തരം അനാവശ്യമായ ഇടപെടലുകള്‍  എന്തൊക്കെ സംഭവിക്കുന്നു, 
             . തങ്ങളുടെതായി വരുന്ന തെറ്റുകള്‍ക്കൊക്കെ കണ്ണിനു കണ്ണു ചോരയ്ക്ക് ചോര എന്ന വര്‍ത്തമാനം എത്ര അപഹാസ്യമാണ് ..പണത്തിനും അധികാരത്തിനും വേണ്ടിയുള്ളവര്‍ നടത്തുന്ന കെണികളില്‍ വിനോദത്തെയും  കായികമത്സരങ്ങ ളെയുമൊക്കെ  ഒക്കെ ഇടപെടുത്തുന്നത് ഒഴിവാക്കാന്‍ ഇനി എന്താണ് മാര്‍ഗം.

Saturday, April 2, 2011

ദേശ സ്നേഹം

ഏന്റെ സഹവാസിയുമായി നടന്ന ഒരു സംഭാഷണത്തിന് ഞാന്‍ അവസാനമിട്ടത്  അവന്റെ ഒരു കമന്റു കേട്ടപ്പോളാണ് .കയ്യിനു കയ്യ് ചോരക്കു ചോര എന്ന അവന്റെ മറുപടിക്ക്  ബദല്‍ എനിക്കുണ്ടായിരുന്നുവെങ്കിലും അതു അവനെ ബോധ്യപ്പെടുത്താനുള്ള ഏന്റെ കഴിവില്‍ സംശാലുവായതിനാല്‍ ആ വര്‍ത്തമാനം അങ്ങനെ അവസാനിപ്പിച്ചു ..
                                                              ഇതേ ആള്‍ മുഖാന്തിരം ഞാന്‍ കേട്ട മറ്റൊരു വര്‍ത്തമാനം അവന്‍റെ കഴിഞ്ഞ അവധിക്കാലത്ത്‌ നാട്ടില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ..ഏറണാകുളത്തെ ഒരു ബ്രാഹ്മിന്‍ ഹോട്ടല്‍ റമദാന്‍ വ്രതാനുഷ്ടാന സമയത്ത് അടച്ചു പൂട്ടണമെന്ന് പറഞ്ഞു  കുറെ പേര്‍ ചെല്ലുന്നു ..ഉടനെ ആ ഹോട്ടലുകാര്‍ വേറെ കുറച്ചു പേരെ വിളിച്ചു വരുത്തുന്നു ..അവര്‍ പറയുന്നു ഈ ഹോട്ടല്‍ ഇപ്പോള്‍ അടച്ചാല്‍ ഇനി പുലരാനിരിക്കുന്ന വൃശ്ചികത്തില്‍ ഈ പ്രദേശത്തെ ഒരു ഹോട്ടലിലും മാംസം വിളമ്പാന്‍ പാടില്ല ..അങ്ങനെ ആ പ്രശ്നം  അവസാനിച്ചുവന്നു അവന്‍ പറയുമ്പോള്‍ എനിക്കു ആ വാക്കില്‍ ഭയാനകമായി ഒരു സംതൃപ്തി  അനുഭവപ്പെട്ടു. അവിടെ എനിക്കു ഉറച്ചു വിളിച്ചു പറയണമായിരുന്നു ഇതൊന്നുമല്ല ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള മറുപടി യെന്ന്.ഇവിടെ ആനന്ദിക്കുകയല്ല മറിച്ചു ഇങ്ങനെയൊക്കെ നമ്മുടെ കേരളം ചിന്തിക്കുന്നതില്‍ നമ്മള്‍ വേദനിക്കണമെന്ന്...പക്ഷെ അവന്‍ അങ്ങനെയായത് കൊണ്ടു ഞാന്‍ ഇങ്ങനെയായി എന്നു പറയുന്നവരുടെ  ആ തരത്തിലുള്ള മറുചോദ്യങ്ങള്‍ക്ക് അന്നുമിന്നും മറുപടിപറഞ്ഞു അവരെ മാറ്റി ചിന്തിപ്പിക്കാന്‍ എനിക്കായിട്ടില്ല .
                                                പക്ഷെ എനിക്കറിയാം മതത്തെ നിര്‍ത്തേണ്ടിടത് നിര്‍ത്തിയില്ലെങ്കില്‍ അപകടമാണെന്ന് ..ഇന്നത്തെ മതത്തിന്റെ വ്യാഖ്യാനങ്ങള്‍ ഒരിക്കലും മനുഷ്യനെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നില്ല എന്ന്.രാഷ്ട്രീയമായാലും ക്രിക്കറ്റ് ആയാലും അവിടെ മതമോ അല്ലെങ്കില്‍ അതു പ്രതിഫലിപ്പിക്കുന്ന മറ്റു വിഷയങ്ങളോ ഒന്നും കലര്‍ത്തരുതെന്ന്
                                  ഇപ്പോള്‍ ഞാന്‍ കണ്ട ഒരു  ചര്‍ച്ച ഇവിടെ ..അതില്‍ ദേശഭക്തിയുടെ വിത്യസ്തമുഖങ്ങള്‍ കണ്ടപ്പോള്‍ ഇങ്ങനെയൊക്കെ ഓര്‍ത്തു പോകുന്നു ..

Friday, April 1, 2011

കണ്ണ് ചുവന്ന ഒരു പ്രവാസലോക സാക്ഷി പറയുന്നു .. ..


ഈ കണ്ണു ചുവന്നതാണ് ...അത് ഒരു പുതിയ കാര്യമായി കണക്കാക്കണ്ട ..ഓരോ കള്ള പ്രചരണങ്ങളെയും   തെളിവ് സഹിതം തുറന്നു കാട്ടുമ്പോള്‍ ഇഷ്ടപ്പെട്ടു വിശ്വസിച്ച കാര്യങ്ങളെ തെറ്റാണെന്ന് അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാകാത്തവരോട്  ഇപ്പോള്‍ എനിക്ക് വലിയ അത്ഭുതമില്ല 
        അനവധി പ്രശ്നങ്ങള്‍ മുന്‍പിലുണ്ട് ..ഞങ്ങള്‍ പ്രവാസികള്‍ക്ക് അതിലേറെ പ്രശ്നങ്ങലുണ്ട് .പച്ചക്കള്ളങ്ങള്‍ വിളംബരം ചെയ്തു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രവാസി കാര്യ മന്ത്രി ..എത്ര ലാഘവത്തോടെയാണ് അദ്ദേഹം കാര്യങ്ങളെ സമീപിക്കുന്നത് ..ഇന്നലത്തെ ദിവസത്തില്‍ നിന്നും ഇന്ന് പിറന്നപ്പോള്‍ വിമാനയാത്രാക്കൂലിയില്‍ ഉണ്ടായ വര്‍ദ്ധനവ്‌  എത്ര ശതമാനമാണെന്ന ഞെട്ടലിലാണ് ഞാന്‍ ...ഓരോ കോണ്ഗ്രസ് നേതാവും അങ്ങ് വന്നു വിളമ്പുന്ന കള്ളങ്ങള്‍ ആഹാരത്തിനൊപ്പം വിഴുങ്ങി അങ്ങ് ജീവിക്കാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല..
                                         ഇവിടെ ഇടതുപക്ഷത്തെ നന്നാക്കാന്‍ ശ്രമിക്കുന്ന ഒരു മഹാനും രാജ്യത്തെ കൊള്ളയടിക്കുന്ന ഈ രാജ്യദ്രോഹികളെ പറ്റി ഒരക്ഷരവും പറഞ്ഞു ഇതുവരെ കേട്ടിട്ടില്ല ..മാതൃഭൂമിയും മനോരമയും  കുറെ ചാനലുകളും മസാല പുരട്ടി വിളമ്പി നല്‍കുന്നത് വെള്ളം തൊടാതെ വിഴുങ്ങിയിട്ട് ഞങ്ങളുടെയൊക്കെ അവസാന പ്രതീക്ഷയായ പ്രസ്ഥാനത്തെ അങ്ങ് നന്നാക്കി കളയാമെന്നു കരുതി  ഇറങ്ങുന്നവരോട് ഞങ്ങള്‍ക്ക് പുച്ഛമാണ് ..

അവിടെ രാഷ്ട്രീയ ആശയങ്ങളെ മുറുകെ പിടിക്കാന്‍ ഒരു മടിയുമില്ല ...

ഈ സര്‍ക്കാര്‍ തുടരേണ്ടത് ഞങ്ങള്‍ പ്രവാസികളുടെ കൂടി ആവശ്യമാണ്‌ ..ഇന്ത്യയില്‍ ഒരിടത്തുമൊരു  സര്‍ക്കാരും  ആലോചിക്കുക  പോലും ചെയ്യാത്ത പ്രവാസി ക്ഷേമനിധിയും ,പ്രവാസി തിരിച്ചറിയല്‍ കാര്‍ഡും ഒക്കെ  നടപ്പിലാക്കി ഞങ്ങള്‍ക്ക് ഒരു  അഡ്രസ്സ് ഉണ്ടെന്ന ബോധം ഈ സര്‍ക്കാര്‍ ഉണ്ടാക്കി തന്നു ..ഇനിയും അനവധി കാര്യങ്ങളില്‍ ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .
 സ: നായനാര്‍ രൂപം കൊടുത്ത നോര്‍ക്ക എന്ന സ്ഥാപനത്തെ മുച്ചൂടും മുടിച്ച അന്നത്തെ മന്ത്രി ഹസന്‍ .പുച്ഛമാണെനിക്കീ വര്‍ഗത്തോട് ..ഓരോ ഇന്ത്യക്കാരനും രാജ്യം വിടുമ്പോള്‍ അവന്റെ വകയായി കേന്ദ്ര സര്‍ക്കാരില്‍ എത്തുന്ന പണം , അതിന്റെ വളരെ ചെറിയ ഒരംശം മതി ഇവിടെ വന്നു കഷ്ടപ്പെടുന്നവനും ഒരു കൈ സഹായമാകാന്‍ .പകരം ആ പണം ഉപയോഗിച്ചു പ്രവാസി ദിവസം കൂടി കുറെ ഗള്‍ഫ്‌ മുതലാളി മാര്‍ക്ക് അവാര്‍ഡും നല്‍കി ആഹാരം കഴിച്ചു  പിരിഞ്ഞാല്‍ പ്രവാസികള്‍ക്ക് എല്ലാം തികഞ്ഞുവെന്നു ഇവരൊക്കെ കരുതിയാല്‍ അതെങ്ങനെ സത്യമാകും .

         ഇനിയും അനവധി ക്രൂരതകള്‍ ഇവരില്‍ നിന്നും പ്രതീക്ഷിക്കാതെ തരമില്ല .യൂസേര്‍സ് ഫീയും കേന്ദ്ര ബജറ്റില്‍ കൊണ്ടുവന്ന വിമാനയാത്ര ക്കൂലിയും തുടക്കമാകുന്നെയുള്ളൂ..ലിബിയയിലും മറ്റു പ്രക്ഷോഭം നടക്കുന്ന രാജ്യങ്ങളിലും കുടുങ്ങിയ ഭാരതീയരെ നാട്ടില്‍ എത്തിക്കാന്‍ ശ്രീ പി രാജീവ്‌ എം പി നടത്തിയ ശ്രമങ്ങള്‍ ആരും മറക്ക്കില്ല ..അതിനു പാര്‍ലമെന്റില്‍ യാതൊരു കണക്കുമില്ലാതെ ഉത്തരം പറയാന്‍ വന്ന കേന്ദ്രമന്ത്രിയെ രൂക്ഷമായി രാജീവ്‌ വിമര്‍ശിച്ചു എന്ന് വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍ അവിടെ സന്തോഷിക്കുന്നത് എന്നെ പ്പോലുള്ള അനേകായിരം  പ്രവാസികളാണ് . ഞങ്ങള്‍ക്ക് വിശ്വസമാണീ ഈ ഇടതുപക്ഷ ഗവണ്‍മെന്റിനെ ..ഒരു മന്ത്രിക്കെതിരെ പോലും നിലനില്‍ക്കുന്ന ഒരു ആരോപണം ഉന്നയിക്കാന്‍ ഈ വിശുദ്ധ ചാണ്ടിക്കും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല .ആരോപിക്കുന്ന ചില നട്ടാല്‍ കുരുക്കാത്ത കഥകള്‍ക്ക് ഒരു ദിവസത്തിന്‍റെ ആയുസ്സ് പോലുമുണ്ടാകുന്നുമില്ല ...
            
        അപ്പോള്‍ അതിനിടയില്‍ കുറെ പൈങ്കിളി വര്‍ത്തമാനങ്ങളുമായി വരുന്നവരോട് വെറും സഹതാപം .. ഇവരൊക്കെ ഈ കട്ടു മുടിക്കുന്നവന്റെ വെറും ആയുധങ്ങളായി സ്വന്തം ചിന്ത പണയം വെക്കുന്നത് കൊണ്ട്  വെറും സഹതാപം ..