Friday, December 23, 2011

മലയാളം

മലയാളം പോലും മലയാളമറിയാത്തപോലെ ഇംഗ്ലീഷാക്കി പ്പറയുന്നതിനാണ് ഇവിടെ മാര്‍ക്കറ്റ് .ഇവിടെ പലര്‍ക്കും ശിക്ഷ ആവശ്യമുണ്ട് ശിക്ഷണവും.- കാവാലം നാരായണപ്പണിക്കര്‍.

എനിക്ക് മലയാളം നന്നായി പറയാന്‍ അറിയില്ല .എന്‍റെ ഭാഷണ രീതി ഇങ്ങനെയാണ് .എന്നൊരാള്‍ പറയുമ്പോള്‍ ഞങ്ങള്‍ക്ക് മലയാളം നന്നായി പറയാന്‍ അറിയുന്നവരെയാണ് ആവശ്യമെന്നും താങ്കള്‍ പോയി നന്നായി മലയാളം പഠിച്ചു വരൂ എന്നും പറയാനുള്ള ബോധം ഏഷ്യാനെറ്റിലെ ഗോപകുമാറിനും , ശ്രീകണ്ഠന്‍ നായര്‍ക്കും മാധവനുമൊന്നും ഉണ്ടായില്ല. ഫലം സാംസ്കാരിക കേരളത്തിനും മലയാളഭാഷയ്ക്കും നാണക്കെടുണ്ടാക്കുന്ന ഒരു കഥാപാത്രം സൃഷ്ടിക്കപ്പെട്ടു.ഒപ്പം ആധുനിക മലയാള ഭാഷയുടെ മാതാവ് എന്ന പരിഹാസവും രചിക്കപ്പെട്ടു.

മാതൃഭാഷ പെറ്റമ്മയെക്കാളും പ്രിയങ്കരമെന്നു പഠിച്ച മനസ്സേ 
ഇന്നു ഞാന്‍ കാണുന്നത് പെറ്റമ്മയെ പോലും വികലമായി ചിത്രീകരിച്ചു അത്  വിറ്റും  കാശാക്കുന്നവരെയാണല്ലോ...അവരേയാണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നതും വിശ്വസിക്കുന്നതും....
`