Tuesday, August 28, 2012

സഹജീവനം or അതിജീവനം !!!



എന്തൊക്കെയായാലും  വ്യത്യസ്ഥരാഷ്ട്രീയ,പൗര, ധാര്‍മിക  ബോധവും , 
മാനസിക വ്യാപാരവുമുള്ള സഹജീവികളുമായി 
ഒത്തുപോകുന്നതില്‍ ചെറുതല്ലാത്ത അധ്വാനം ആവശ്യമുണ്ട്.. 
ഒരേ മനസ്സുള്ളവരോട് തര്‍ക്കിക്കാം , തല്ലുകൂടാം ..
പക്ഷെ .....


എഴുപത്തിഅയ്യായിരത്തില്‍പരം രൂപ മോഹിച്ചു നേടിയ ദൗര്‍ഭാഗ്യം.... 

ഓണാശംസകള്‍ ..

Sunday, August 26, 2012

എന്റെ സാഹിത്യം


ഇതിലൊക്കെയെന്ത്‌...........
സ്വയം വക്താവും ശ്രോതാവുമായി
മടുക്കുമ്പോള്‍ മനസ്സ്  
കൈ വിരലുകള്‍ക്കും നാവിനുമൊക്കെ കീഴ്പ്പെടുന്നതാകണം  

Saturday, August 25, 2012

പ്രഭാതത്തിന്റെ നിറം


പ്രവാസത്തില്‍   പ്രഭാതങ്ങളെ 
അതിജീവിക്കുകയെന്നപോലെ 
കഠിനമായതൊന്നുണ്ടോ  ?
കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ
പുളഞ്ഞ് പുളഞ്ഞ് .. പക്ഷെ മരിക്കുകയല്ല..

അതുകൊണ്ടാകണം അവധി ദിനങ്ങളില്‍ 
പ്രവാസികള്‍
അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നിരുന്നു   
അതിരാവിലെയുറങ്ങി
ദിവസത്തില്‍ നിന്ന് തന്നെ പ്രഭാതത്തെ 
അടര്‍ത്തി മാറ്റുന്നത് ...

ഈ ലോകം പുരുഷ കേന്ദ്രീകൃതമെന്ന്‍ 
സ്ത്രീകള്‍ കരുതുന്നതുപോലെ ..
ഒരു പക്ഷെ മറ്റു മൃഗങ്ങള്‍ കരുതുന്നുണ്ടാകും 
ലോകം മനുഷ്യ കേന്ദ്രീകൃതമെന്ന്‍..

എന്നാല്‍ ഈ വാദമൊരു വഴിമുടക്കിയായും 
 ഒരു മറയായുമൊക്കെ ........    

Thursday, August 16, 2012

കേഴുക നാടേ ..


ഈ ഗവണ്‍മെന്‍റ് ഇങ്ങനയോക്കെയാണെന്ന് കേരളത്തില്‍ ഉറച്ചു പോയ പൊതുബോധത്തെ നമുക്കും പങ്കിടാം ..അവരെ ക്കുറിച്ച് ചര്‍ച്ച ചെയ്യാനോ ഒരു തിരുത്തല്‍ നടപടിക്കു അവരെ പ്രേരിപ്പിക്കാനോ ഇവിടെയുള്ള ഒരാള്‍ക്കും താല്പര്യമില്ല.. മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ചും ..


പക്ഷെ ഇടതുപക്ഷം അവരില്‍  ഇത്രയും വിചാരണകള്‍ക്ക്  ശേഷവും  അവശേഷിച്ചിരുന്ന സാമൂഹ്യബോധവും കൂടി അവസാനിപ്പിച്ചു നിര്‍വികാരന്മാരായി മാറുന്ന അവസ്ഥ പരിതാപകരമാണ് ..


പിറവം ഉപതെരെഞ്ഞെടുപ്പും അന്ന് വൈകുന്നേരം തന്നെ മറ്റൊരു സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് കാണിച്ച ക്രൂരതയും ഒക്കെ എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു . എന്നിട്ടും ഇന്നും എന്തുകൊണ്ട് ഈ ഗവണ്മെന്റിനു ഇങ്ങനെയൊക്കെ     സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍  നിലനിന്നു    പോകാന്‍ കഴിയുന്നു എന്നതില്‍ ആര്‍ക്കും അത്ഭുതമില്ല..


ജനാധിപത്യത്തില്‍ ഒരു കൂട്ടരോട് നിസ്സംഗതയും മറ്റൊരു കൂട്ടരോട്  ക്രൂരമായ നിഷേധവും , വേട്ടയാടലും പുലര്‍ത്തുന്ന കേരളീയ സമൂഹത്തിന്റെ ഇനിയും നിര്‍വചിക്കാന്‍ കഴിയാത്ത പോരബോധം അതു വളര്‍ന്നു വളര്‍ന്നു  ഏതാവസ്ഥയില്‍ എത്തിക്കും എന്നതിനെ ക്കുറിച്ച് ആരും ആലോചിക്കുന്നില്ല..



ഇന്നലെ കൂടി അര്‍ദ്ധരാത്രി വരെയും ഇന്ന് പുലര്‍ന്നു ഈ നിമിഷം വരെയും   സി പി ഐ -സി പി എം തര്‍ക്കത്തെക്കൊണ്ട്,   അതില്‍ നോട്ടി നുണഞ്ഞു , കുത്തിയിളക്കി  ആനന്ദമൂര്‍ച്ച കണ്ടെത്തുന്ന മാന്യ ദേഹങ്ങളെല്ലാം അതിനി സ്ത്രീയാകട്ടെ പുരുഷനാകട്ടെ എല്ലാവരും സ്വയം അഹങ്കരിക്കുന്നു ഞങ്ങള്‍ ആരുടേയും അടിമകള്‍ അല്ലെന്ന്..


വെറുപ്പോ പരിഹാസമോ , അതിനുമപ്പുറം ഇവരൊക്കെ സൃഷ്ടിക്കപ്പെട്ട നിമിഷത്തെയോര്‍ത്തു സഹതപിക്കുകയോ ഒക്കെ ആകാം നമുക്ക് .


.ഒപ്പം കഴിഞ്ഞ പതിനാല് മാസം കൊണ്ടു മിന്നി മറഞ്ഞ കേരളത്തിനെ ബാധിക്കുന്ന ഗുരുതരമായി ബാധിക്കുന്ന നിരവധി  വിഷയങ്ങളില്‍ ഇവര്‍ പുലര്‍ത്തിയ നിസ്സംഗത , നിഷ്പക്ഷര്‍ എന്നും സ്വതന്ത്ര ചിന്തകര്‍ എന്ന് ഊറ്റം കൊള്ളുന്ന ഇവരുടെയൊക്കെ പോസ്റ്റുകളില്‍ സി പി എം എന്നൊരു വിഷയം അല്ലാതെ  ഏതൊക്കെ വിഷയങ്ങള്‍ വന്നിട്ടുണ്ട് എന്നൊക്കെ ഒന്നു പരിശോധിക്കുമ്പോള്‍ വലതുപക്ഷം എന്ന ലോകഭീകരതയുടെ അജീര്‍ണത്തെ  എത്ര സുന്ദരമായി ഇവര്‍ പേറുന്നു എന്ന് മനസ്സിലാകും .



https://plus.google.com/u/0/111026796912227671216/posts/T7QXtudGxDL

https://plus.google.com/u/0/105298067331082486807/posts/T6k7qdHk8Tr


Wednesday, August 8, 2012

കമ്യൂണിസ്റ്റ് -ഇടതുപക്ഷ ചിന്തകളോട് എതിര്‍പ്പാണെന്നു പരസ്യമായി പ്രസ്താവിച്ചു മനോരമയും , 
സോഷ്യലിസം ഞങ്ങളിലൂടെ എന്ന നാട്യത്തില്‍ മാതൃഭൂമിയും  
പടച്ചു വിടുന്ന ഓരോന്നും വെള്ളം തൊടാതെ വിഴുങ്ങുകയും,
അത് മുഴുവനോടെയും  മുറിയായും നാല് പേര് കൂടുന്നിടത്ത് പ്രദര്‍ശിപ്പിച്ചു നിര്‍വൃതി കൊള്ളുകയും , 
ഇനി അത് തന്നെക്കാള്‍ മുന്‍പേ ആരെങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ 
അവിടെ ചെന്ന് അതു കണ്ട നിര്‍വൃതി, പുഞ്ചിരിയായി ഒപ്പുവെച്ചു,
പിന്നെ അത് ഷെയര്‍ ചെയ്ത് തന്റെ കടമ പൂര്‍ത്തിയാക്കി ,
 ഒപ്പം മൂന്നു നാല് " നിക്ഷ്പക്ഷ , യഥാര്‍ത്ഥ ഇടതുപക്ഷ സ്നേഹ," വര്‍ത്തമാനവും പറഞ്ഞു 
"ഞങ്ങളും കൂടെ ഇല്ലായിരുന്നുവെങ്കില്‍ എന്ന് " നെടുവീര്‍പ്പിടുകയും ചെയ്തു
കാലം കഴിക്കുന്ന എല്ലാ നിക്ഷ്പക്ഷരോടും 
 ചരിത്രം ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നുണ്ടാകും ..

" ഈ തന്തയ്ക്കു പിറക്കായ്ക തുടര്‍ന്ന് കൊള്ളൂ , പക്ഷെ അതിന്റെ പിതൃത്വം നിങ്ങള്‍  ആഗ്രഹിക്കരുത്  പണ്ട് വിമോചനസമരം മുതല്‍  ഈ പണിയൊക്കെ ഇതിലും വെടിപ്പായി നടത്തിയ മഹാന്മാര്‍ ഇവിടെയുണ്ടായിരുന്നു. അവരുടെയൊന്നും  എഴയലത്ത് നീയൊന്നും  വരില്ല  .."

ഇന്ന് കണ്ട ഒരു ഉദാഹരണം ...സ: പി എം മനോജിനു നന്ദി   









Tuesday, August 7, 2012

സംതൃപ്തി ..

ഒരാള്‍ക്കും സംതൃപ്തിയോടെ മരിക്കാന്‍ കഴിയണമെന്നില്ല ..
എന്നാല്‍ മറ്റൊരാളില്‍ അസംതൃപ്തി ബാക്കി വെച്ച് ഒരാള്‍ക്ക് മരിക്കാന്‍ കഴിയുമോ 

Monday, August 6, 2012

സ്ത്രീപക്ഷം

ഏതു സ്തീപക്ഷസാഹചര്യത്തിലും സ്ത്രീകള്‍ തീരുമാനം പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നു.
അതുകൊണ്ടാകണം അവര്‍ ഈ ലോകത്തോട്‌ ഇപ്പോഴും ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്
അതുകൊണ്ടാകണം അവര്‍ വാക്കുകള്‍ ആവശ്യമുള്ളയിടത്ത് മൗനം വരിക്കുന്നത് 

Sunday, August 5, 2012

ഞങ്ങളുടെ ഭാഷ ...

അവളെ മലയാളം പഠിപ്പിക്കാനാണ് നോക്കിയത്.

 ഇടയ്ക്ക് ചില വരികള്‍ ചിലയിടത്ത് നിന്നും പകര്‍ത്തി എന്നല്ലാതെ എനിക്ക് ആകാമായിരുന്ന  ഇംഗ്ലീഷ് പഠനത്തെ കുറിച്ച് ഞാന്‍  ആലോചിച്ചതേയില്ല... 


Friday, August 3, 2012

പ്രഭാതത്തിന്റെ നിറം ...,

പുരുഷന്മാരോട് യാതൊന്നും ചോദിക്കാനില്ലാതെ വരുകയും സ്ത്രീകളോട് അനേകായിരം ചോദ്യങ്ങളുണ്ടാകുകയും ചെയ്യുന്ന മനസ്സിന്റെ രസതന്ത്രം

ഒരു സ്ത്രീയെ ആകുംവണ്ണം ആത്മാര്‍ഥമായി സ്നേഹിച്ചതുകൊണ്ടു ആകെ കൈമുതലായി കിട്ടിയ കുറെ തത്വങ്ങളും ചിന്തകളും ..

Thursday, August 2, 2012

ഒന്നുകില്‍ മരിക്കണം ...അല്ലെങ്കില്‍ ദൈവമാകണം ...എങ്കില്‍ ചുവരില്‍ ഒരു മാലയിട്ടിരിക്കാം ...

മാതൃഭൂമി മനോരമ

കൊടുക്കുന്ന ഓരോ വാര്‍ത്തയ്ക്കും കീഴില്‍   വായനക്കാരന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്കാന്‍  മാതൃഭൂമിക്കും മനോരമയ്ക്കും എന്ന് ധൈര്യം വരും ...